ചേർത്തല : സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3ന് വയലാർ സ്മാരക ഹാളിൽ നടക്കും. പ്രസിഡന്റ് കെ.രാജപ്പൻനായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എം.പ്രവീൺ റിപ്പോർട്ട് അവതരിപ്പിക്കും.ട്രഷറർ പി.ഷാജിമോഹൻ കണക്ക് അവതരിപ്പിക്കും.അഡ്വ.കെ.പ്രസാദ്,എൻ.ആർ.ബാബുരാജ്,ഷേർളി ഭാർഗവൻ,ബി.വിനോദ്,പി.എം. പ്രമോദ് എന്നിവർ സംസാരിക്കും. ജോയിന്റ് സെക്രട്ടറി സി.എൻ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി. പ്രതാപൻ നന്ദിയും പറയും.