
സ്കൂളിന്റെ ലഹരി വിരുദ്ധ സന്ദേശ പ്രവർത്തനങ്ങൾക്ക് കേരളകൗമുദിയുടെ ആദരം
കറ്റാനം : കേരളകൗമുദി ബോധപൗർണമി ക്ലബ്ബും ഭരണിക്കാവ് ഗവ.യുപി സ്കൂളും ചേർന്ന് ലഹരിക്കെതിരെ നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗം വി.അംബിക അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൽ. ലേജുമോൾ, അദ്ധ്യാപകരായ ടി.ആർ.ഗിരിജ, വൈ. മുഹമ്മദ് ഷെരീഫ്, ഒ.ദീപാകുമാരി, എസ്.എം.സി ചെയർമാൻ സിറോഷ് എം.ആനന്ദ് എന്നിവർ സംസാരിച്ചു. ലഹരി ഉപയോഗത്തിനെതിരെ വിദ്യാർഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രതിജ്ഞയെടുത്തു.
15 വിദ്യാർഥികൾ ചേർന്ന് ലഘുനാടകം, സ്കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. അദ്ധ്യാപിക ഒ.ദീപാകുമാരിയാണ് നേതൃത്വം നൽകിയത്. വിദ്യാർഥികളുടെ സന്ദേശ പരിപാടികൾ നടത്തുന്ന സ്കൂളിനെ കേരളകൗമുദി ആലപ്പുഴ യൂണിറ്റ് അനുമോദിച്ചു. ബ്യൂറോ ചീഫ് കെ.എസ്.സന്ദീപ് ഹെഡ്മിസ്ട്രസ് ലേജു മോൾക്ക് ഉപഹാരം കൈമാറി.