തുറവൂർ : വളമംഗലം തെക്ക് മടപ്പാട്ട് കുനിശേരി ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം നാളെ ആരംഭിക്കും. വൈകിട്ട് 7 ന് യജ്ഞമണ്ഡപത്തിൽ സുധാകുമാരി ഗീതാഞ്ജലി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ശ്രീജിത്ത് കെ. നായർ നീലേശ്വരം ആണ് യജ്ഞാചാര്യൻ. ഡിസംബർ 4 ന് സമാപിക്കും.