
വള്ളികുന്നം: കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ നടന്ന വള്ളികുന്നം പഞ്ചായത്തുതല ജനസഭ മുൻ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ. രഘുനാഥ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ.അജിത്ത്, പി.സോഹൻ, മഠത്തിൽ ഷുക്കൂർ, എൻ. മോഹൻകുമാർ, ജെ. രവീന്ദ്രനാഥ്, കെ.വി. അഭിലാഷ്, എ.എം. ഷിറാസ്, പി.ടി. പ്രകാശ്കുമാർ, കെ. ബിനുകുമാർ, കെ. മോഹനൻ ഉണ്ണിത്താൻ, എസ ഷിജിൻ കെ പ്രസന്നകുമാർ, കെ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.