ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ ശമ്പളമില്ലാതെ റോഡുകളുടെ വശങ്ങളിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുന്ന പദ്ധതിക്ക് 9ാം വാർഡിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, പത്താം വാർഡ് മെമ്പർ രഞ്ജിത് കരിമുളയ്‌ക്കൽ, മുൻ പഞ്ചായത്ത് മെമ്പർ എസ്.മധുകുമാർ,പൊതുപ്രവർത്തകരായ രതീഷ് കുമാർ കൈലാസം, അനൂപ് , തൊഴിലുറപ്പ് മേറ്റു മാരായ ലേഖ സുകു, സുമ എന്നിവർ പങ്കെടുത്തു.