s

ആലപ്പുഴ : സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 76 ബസുകൾക്കെതിരെ കേസെടുത്തു. 86,900 രൂപ പിഴ ഈടാക്കി. ബസുകളിൽ സീറ്റിംഗ് പരിധിയിലും കൂടുതൽ വിദ്യാർത്ഥികളെ കയറ്റുക, യോഗ്യതയില്ലാത്ത ജീവനക്കാർ, ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ, നികുതി അടയ്‌ക്കാത്ത ബസുകൾ എന്നിവയ്‌ക്കെതിരെയാണ് നടപടി. ജില്ലയിലെ ഓരോ താലൂക്കിലും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറും രണ്ട് അഡിഷണൽ മേട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരും അടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. ആർ.ടി.ഒ സജി പ്രസാദ്, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.സി.ആന്റണി എന്നിവർ നേതൃത്വം നൽകി.