photo

ചേർത്തല:ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന
ദശലക്ഷാർച്ചന'യോടനുബന്ധിച്ച് ഔദ്യോഗിക വെബ്‌സൈ​റ്റ്,ഡോക്യുമെന്ററി,യു ട്യൂബ് ചാനൽ എന്നിവ തുടങ്ങി.കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു, ദേവസ്വം വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്,ദശലക്ഷാർച്ചന കമ്മി​റ്റി സ്വാഗതസംഘം ചെയർമാൻ എൻ.രാമദാസ്,ഗോവിന്ദ കമ്മത്ത്,മധുസൂദനൻ,സോഹൻലാൽ,സി.പി. കർത്ത,വി.എസ്.സുരേഷ്,ധിരൻ ബേബി,വേണു ഗോപാൽ,എ.പി.റജി,ശിവമോഹൻ,ജയകൃഷ്ണൻ,സുധീഷ്,മധു എന്നിവർ സംസാരിച്ചു. ദശലക്ഷാച്ചനയോടനുബന്ധിച്ച് മഹാഗണപതിഹോമം,മഹാമൃത്യുഞ്ജയ ഹോമം,മഹാധന്വന്തരി ഹോമം,മഹാശനീശ്വര പൂജ,വില്വപത്രാഭിഷേകം,വിശ്വരൂപ ചാർത്ത് എന്നിവയും നടക്കും.