
ആലപ്പുഴ : അമ്പലപ്പുഴ ഉപ ജില്ല കലോത്സവത്തിൽ പല്ലന കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂളിന് രണ്ടാം സ്ഥാനം. ജനറൽ വിഭാഗത്തിൽ അഞ്ചു ഒന്നാം സ്ഥാനങ്ങളും രണ്ട് രണ്ടാം സ്ഥാനങ്ങളും മൂന്ന് മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത 16 ഇനങ്ങളിൽ 12 ഇനത്തിനും എ ഗ്രേഡ് നേടി
. അറബിക് വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 9 എ ഗ്രേഡ് നേടി മൂന്നാം സ്ഥാനത്ത് എത്തി. വിജയം കൈവരിച്ച കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും മാനേജ്മെന്റും പി.ടി.എയും അനുമോദിച്ചു.