ഹരിപ്പാട് : സൗഹാർദ്ദോദയംത്തിന്റെ 35ാ മത് വാർഷികവും അവാർഡുദാനവും 27 ന് കാട്ടിൽമാർക്കറ്റ് പുത്തൻ കരിയിൽ ക്ഷേത്ര ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മുതൽ ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെയും കരുവാറ്റ ആയുർവേദ മെഡിക്കൽ സെന്ററിന്റേയും, എ.എം.എ. ഐ ഹരിപ്പാടിന്റേയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ്‌ അനിരുദ്ധൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ദിലീപ് ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എസ് പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3 ന് കവിയരങ്ങ് കരുവാറ്റ പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. ശെൽവറാണി വേണു അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. സൗഹാർദ്ദോദയം പ്രസിഡന്റ് വി റോവിഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. കുമാരപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എസ്. സുരേഷ് കുമാറിനെയും ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ആശ പ്രവർത്തകർ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ട് മൂന്ന് നാല് വാർഡുകളിലെ ആശാപ്രവർത്തകർ എന്നിവരെയും ആദരിക്കും . ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്.താഹ മുഖ്യ പ്രഭാഷണം നടത്തും. ജ്ഞാന വിജ്ഞാന ക്യാമ്പയിൻ ജില്ലാ പഞ്ചായത്തം ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. എം.സത്യപാലൻ, എ.കെ.രാജൻ തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിക്കും. സൗഹാർദ്ദോദയം സെക്രട്ടറി കെ രാജേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ ദിലീപ് ശിവദാസൻ, ആത്മവിദ്യാസംഘം സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് ഡി രഘു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.