arr

അരൂർ: അരൂർ ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ തിരുവാഭരണമടക്കം 10 പവൻ കവർച്ച നടത്തിയ പ്രതിയെ ഉടൻ പിടികൂടിയ അരൂർ പൊലീസിനെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒക്ടോബർ 28 ന് അർദ്ധരാത്രിയിലാണ് ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ കവർച്ച നടന്നത്. മോഷണം നടന്ന് 12 മണിക്കൂറിനകം മറ്റ് ക്ഷേത്രങ്ങളിലടക്കം മോഷണം നടത്തിയ പ്രതി അമ്പലപ്പുഴ കരൂർ നടുവിലെ മഠത്തിപ്പറമ്പിൽ രാജേഷിനെ പിടികൂടി അരൂർ പൊലീസ് മികവ് തെളിയിച്ചിരുന്നു. എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യൻ, എസ്.ഐ ഹെറാൾഡ് ജോർജ്, ഗ്രേഡ് എസ്.ഐ സാബു, എ.എസ്.ഐ ശ്യാം, സിവിൽ പൊലീസ് ഓഫീസർമാരായ നിധേഷ് കുമാർ, നിതിൻ, രതീഷ് തുടങ്ങി പത്തോളം പേരെയാണ് ആദരിച്ചത്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എം.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വാർഡ് അംഗങ്ങളായ ഒ.കെ. മോഹനൻ, ബി.കെ. ഉദയകുമാർ, എം.എൻ. സിമിൽ, പി.ആർ.സോമകുമാർ, അനി പോളാട്ട്, തോമസ് മട്ടമ്മേൽ എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി കെ.വി. പൊന്നപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എ. വേണു നന്ദിയും പറഞ്ഞു.