ആലപ്പുഴ: മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സ്വർണശില്പപവുമായുള്ള ബോബി ചെമ്മണ്ണൂരിന്റെ ഖത്തർ ലോകകപ്പ് യാത്രയുടെ മൂന്നാം ദിവസം ആലപ്പുഴയിൽ സ്വീകരണം. ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ആദ്യ പരിപാടിയിൽ എച്ച്.സലാം എം.എൽ.എ, കളക്ടർ വി.ആർ.കൃഷ്ണതേജ, സ്‌പോർട്സ് കൗൺസിൽ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സ്‌കൂൾ മാനേജർ എ.എൻ.നസീർ, സ്‌കൂൾ പ്രിൻസിപ്പൽ അഷ്റഫ് കുഞ്ഞാശാൻ തുടങ്ങിയവർ പങ്കെടുത്തു.
ലഹരിക്കെതിരെ 10 കോടി ഗോൾ പരിപാടിയിൽ പങ്കെടുത്ത് ബോചെ ഗോൾ അടിച്ചു. തുടർന്ന് മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ തുമ്പോളി, എസ്.എൻ കോളജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, റൈഫിൾ ക്ലബ്ബ് എന്നിവിടങ്ങൾ സന്ദർശിച്ച് ജില്ലയിലെ പര്യടനം പൂർത്തിയാക്കി.