ആലപ്പുഴ : സേവന വേതന വ്യവസ്ഥകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ലോൺആൻഡ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻഒഫ് കേരളയുടെ നേതൃത്വത്തിൽ കേരള ബാങ്കിലെ കളക്ഷൻ ഏജന്റുമാർ 29ന് പണിമുടക്കും. ബാങ്കിന് മുന്നിൽ സത്യഗ്രഹം നടത്താനും പ്രവർത്തക യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.വിശ്വകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ടി.വൈ.ജോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ജിജി ഡാനിയൽ,സുരേഷ്,അശോകൻ,ഷാജിമോൻ,വിനോദ്,സജികുമാർ,ലാലിരാജൻ,കുരുവിള എന്നിവർ സംസാരിച്ചു