മാവേലിക്കര: ചെറുകോൽ ശ്രീനാരായണഗുരു ധർമ്മാനന്ദാശ്രമത്തിൽ ഗുരുധർമ്മാനന്ദ സ്വാമിയുടെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന മഹാസന്യാസി സംഗമം വാഴൂർ തീർത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീർത്ഥപാദർ സ്വാമിയും മാർഗനിർദേശ് മണ്ഡൽ ജനറൽ സെക്രട്ടറി സദ്സ്വരൂപാനന്ദ സ്വാമിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മാവേലിക്കര കോടതിയിലെ സീനിയർ അഭിഭാഷകൻ ആർ.രാജൻ അദ്ധ്യക്ഷനായി.

ന്യൂഡൽഹി പ്രജ്ഞപ്രവാഹ് നാഷണൽ കൺവീനർ ജെ.നന്ദകുമാർ മുഖ്യാതിഥിയായി. അയ്യപ്പദാസ് സ്വാമി, അഭയാനന്ദ സരസ്വതി സ്വാമിൾ, ശിവഗിരി മഠത്തിലെ കൃഷ്ണാനന്ദ സ്വാമി, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, അഡ്വ.പ്രകാശ് മഞ്ഞാണിയിൽ, ഗണേശൻ സ്വാമി തുടങ്ങിയവർ സംസാരിച്ചു. സ്വർഗക്ഷേത്ര കർമ്മ സമിതി സെക്രട്ടറി അഡ്വ.ആർ.റെജി സ്വാഗതവും ജി.സുരേഷ് നന്ദിയും പറഞ്ഞു. സന്യാസി സംഗമത്തിൽ 122 സ്വാമിമാർ പങ്കെടുത്തു.

മഹാസമാധി ആചരണത്തോടനുബന്ധിച്ച് രാവിലെ ഗുരുപുഷ്പാഞ്ജലി, യജ്ഞസമാരംഭ പ്രാർത്ഥന, സ്വാമിഗൃഹത്തിൽ ഹവനം, യജ്ഞവേദിയിൽ ഹവനം, ലോകശാന്തി മഹായജ്ഞം, മഹാഗുരുപൂജ, മഹാഗുരുപൂജ പ്രസാദമൂട്ട്, മഹാഹവന ഹോമം, മഹാഗുരു പുഷ്പാഞ്ജലി, പ്രാർത്ഥന, മഹാസമാധി പ്രാർത്ഥന എന്നിവ നടന്നു. ഇന്ന് മുതൽ 27 വരെ ലോകശാന്തി മഹായജ്ഞവും ശ്രീനാരായണീയം പ്രഭാഷണ പരമ്പരയും തുടരും.