sd
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഫോക് ലോർ സെമിനാർ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം മലയാള വിഭാഗം പ്രൊഫസ്സർ ഡോക്ടർ കെ കെ ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരള ഫോക് ലോർ അക്കാദമി, ഫോക്‌ലോർ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഫോക് ലോർ സെമിനാറിനു തുടക്കമായി. "നാട്ടരങ്ങ് സ്വരൂപവും സങ്കേതവും എന്നതാണ് വിഷയം. ഡോ.കെ.കെ.ശിവദാസ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് വനിത കോളേജ് പ്രിൻസിപ്പൽ ഡോ.റീറ്റാ ലത ഡിക്കോത്താ അദ്ധ്യക്ഷത വഹിച്ചു. സെമിനാർ കോ ഓർഡിനേറ്റർ ഡോ.പി.എസ്.ജ്യോതിലക്ഷ്മി, ഹിസ്റ്ററി വിഭാഗം അദ്ധ്യക്ഷ സന്ധ്യ എ.കെ., കോളേജ് യൂണിയൻ ചെയർപേഴ്സൺ ജെ സർജീന ജിനു , സെമിനാർ കൺവീനർ ഡോ.റെജിമോൾ ജോസ് എന്നിവർ സംസാരിച്ചു.