സി.ബി.എസ്.ഇ സ്കൂൾ സഹോദയ ആലപ്പുഴ ജില്ലാതല കലോത്സവത്തിൽ മികച്ച നേട്ടം കൊയ്ത മാന്നാർ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്‌കൂൾ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി
മാന്നാർ: സി.ബി.എസ്.ഇ സ്കൂൾ സഹോദയ ജില്ലാതല കലോത്സവത്തിൽ മാന്നാർ കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്‌കൂളിന് മികച്ചനേട്ടം. വിവിധ മത്സരയിനങ്ങളിലായി 22 എ ഗ്രേഡ്, 17 ബി ഗ്രേഡ്, 9 സി ഗ്രേഡ് എന്നിവയോടെ 188 പോയിന്റ് നേടിയാണ് വിജയികളായത്.