മാവേലിക്കര​ : കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചുള്ള കല്ലുമല റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ കളക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു. എറണാകുളം രാജഗിരി ഔട്ട്റീച്ചിനാണ് ചുമതല. പഠനം എട്ടാഴ്ചക്കകം തീർക്കണം.

പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ 24 പുരയിടങ്ങളും 3 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്നുണ്ട്.

പ്രത്യാഘാത പഠനം പൂർത്തിയാക്കിയാൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കൽ, ഭൂവുടമകളുടെ ആശങ്കകളും പരാതികളും പരിഹരിക്കൽ, പ്രാരംഭ വിജ്ഞാപനം പുറപ്പെടുവിക്കൽ, ടെൻഡർ ക്ഷണിക്കൽ എന്നീ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല. അതിർത്തി കല്ലുകൾ സ്ഥാപിച്ച പദ്ധതി സ്ഥലത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനും ​റവന്യു വകുപ്പും സംയുക്തമായി പരിശോധന നടത്തിയിരുന്നു.
ചെറിയനാട്, മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്തുള്ള എൽ.സി നമ്പർ 28 ലാണ് മേൽപ്പാലം വരുന്നത്.