
മാവേലിക്കര: ഉപജില്ല സ്കൂൾ കലോത്സവത്തിൽ 414 പോയിന്റു നേടി മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. 330 പോയിന്റോടെ മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 298 പോയിന്റുമായി ചെട്ടികുളങ്ങര എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
എൽ.പി വിഭാഗം: 1.വാത്തികുളം എൽ.പി.എസ്, 2. പള്ളിക്കൽ ഈസ്റ്റ് സെന്റ് ജോൺസ് എം.എസ്.സി യു.പി.എസ്. യു.പി വിഭാഗം: 1. കണ്ണമംഗലം ജി.യു.പി.എസ്, 2. മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസ്. എച്ച്.എസ് വിഭാഗം: 1. മറ്റം സെന്റ് ജോൺസ്, 2. ചെട്ടികുളങ്ങര എച്ച്.എസ്.എസ്. എച്ച്.എസ്.എസ് വിഭാഗം: 1. മറ്റം സെന്റ് ജോൺസ്, 2. മാവേലിക്കര ഗവ.ഗേൾസ് എച്ച്.എസ്.എസ്. സംസ്കൃതം കലോത്സവം യു.പി വിഭാഗം: 1. പള്ളിക്കൽ ഈസ്റ്റ് സെന്റ്ജോൺസ് എം.എസ്.സി യു.പി.എസ്, 2. നൂറനാട് സി.ബി.എം.എച്ച്.എസ്. എച്ച്.എസ് വിഭാഗം: 1. നൂറനാട് സി.ബി.എം.എച്ച്.എസ്, 2. ചെന്നിത്തല മഹാത്മ ജി.എച്ച്.എസ്. അറബിക് കലോത്സവം എൽ.പി വിഭാഗം: 1. താമരക്കുളം ഡബ്ല്യു.എൽ.പി.എസ്, 2. എച്ച്.ഐ.എസ്.ജെ.എ.എൽ.പി.എസ്. യു.പി വിഭാഗം: 1. നൂറനാട് സി.ബി.എം.എച്ച്.എസ്, 2. വെട്ടിയാർ ടി.എം.വി.എം.എച്ച്.എസ്. എച്ച്.എസ് വിഭാഗം: 1. നൂറനാട് സി.ബി.എം.എച്ച്.എസ്, 2. വെട്ടിയാർ ടി.എം.വി.എം.എച്ച്.എസ്.
മാവേലിക്കര ഗവ.ടി.ടി.ഐ വേദിയിൽ നടന്ന സമാപന സമ്മേളനം മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഡി. അന്നമ്മ ഉദ്ഘാടനം ചെയ്തു. എൻ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കൗൺസിലർ ലത മുരുകൻ, കെ.അനിൽകുമാർ, ജി.ബാബു, കെ.രാജേഷ്കുമാർ, കെ.രതീഷ്കുമാർ, ഹരീഷ്കുമാർ, എസ്.സജീവ്, ബാലചന്ദ്രൻപിള്ള, വി.എൽ. ആന്റണി, വി.പ്രസാദ്, റിനോഷ് ശാമുവേൽ എന്നിവർ പങ്കെടുത്തു. എ.ഇ.ഒ എൻ.ഭാമിനി സ്വാഗതം പറഞ്ഞു.