
മുഹമ്മ: റവന്യു ജില്ലാ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും. 2700ഓളം കായിക പ്രതിഭകൾ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കും.
പ്രധാന വേദിയായ മുഹമ്മ മദർ തെരേസ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ എ.എം.ആര ഫ് എം.പി ഉദ്ഘാടനം നിർവഹിക്കും. ഇന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ- പെൺ കുട്ടികളുടെ ഓട്ടമത്സരങ്ങൾ നടക്കും. നാളെ ക്രോസ് കൺട്രി, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ഹാമർ ത്രോ, ജാവലിൻ, ഡിസ്കസ് ത്രോ മത്സരങ്ങൾ ചേർത്തല എസ്.എൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. പോൾ വാട്ട് ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങൾ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിൽ നടക്കും. സമാപന ദിനമായ 26 ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.