മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 296ാം നമ്പർ ഉമ്പർനാട് പോനകം ശാഖയിൽ നാളെ ബാലാലയ പ്രതിഷ്ഠയും ക്ഷേത്ര പുനരുദ്ധാരണവും നടക്കും. ബാലാലയ പ്രതിഷ്ഠയ്ക്ക് സുജിത്ത് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഗുരുപൂജ, ദേവീപൂജ, 10.30ന് ബാലാലയത്തിൽ പ്രസാദശുദ്ധി, 11.46നും 12.08 മദ്ധ്യേ ബാലാലയ പ്രതിഷ്ഠ.