ചേർത്തല: തണ്ണീർമുക്കം കണ്ടംകുളത്തിനു സമീപം കടയിലേക്കു പാഞ്ഞുകയറിയ കാർ ഇടിച്ച്, കടയിൽ സാധനം വാങ്ങാനെത്തിയ അച്ഛനും മകനും പരിക്കേറ്റു. തണ്ണീർമുക്കം ഏഴാം വാർഡ് വട്ടപ്പറമ്പ് സിൽവി (45),മകൻ അലൻ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.15 ഓടെയായിരുന്നു അപകടം. അലന്റെ തലയ്ക്കും സിൽവിയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്.ഇരുവരെയും ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് കോട്ടയത്തേക്ക് മാറ്റിയത്. കടയുടെ തൂണുകൾ തകർത്താണ് കാർ പാഞ്ഞു കയറിയത്.