വള്ളികുന്നം: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപതുകാരൻ പിടിയിലായി. വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രവീന്ദ്രനാണ് (60) അറസ്റ്റിലായത്. രണ്ടു മാസം മുൻപ് വിദ്യാർത്ഥിനി ട്യൂഷനായി വീട്ടിൽ എത്തിയപ്പോഴാണു ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നു വള്ളികുന്നം പൊലീസ് പറഞ്ഞു.