photo
എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖ വാർഷിക പൊതുയോഗം യോഗം ബോർഡ് മെമ്പർ പി.വി.സാനു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കിടങ്ങാംപറമ്പ് എൽ.പി സ്കൂളിൽ യോഗം ബോർഡ് മെമ്പർ പി.വി.സാനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ദേവദാസ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി ജി.മോഹൻദാസ് (പ്രസിഡന്റ്), സുന്ദർലാൽ (വൈസ് പ്രസിഡന്റ്), പി.ഷാജി കണ്ടത്തിൽ (സെക്രട്ടറി), എം.ജി.രാജപ്പൻ, എസ്.സാജൻ, പി.സത്യമൂർത്തി, ടി.സുനിൽകുമാർ, പി.ശാന്തപ്പൻ, ശ്യാമള പൊന്നപ്പൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), എസ്.രാജേന്ദ്രൻ, സി.രാധാകൃഷ്ണൻ, രാജി മനോജ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ് എസ്.രാജേന്ദ്രന്റെ ഭാര്യയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ആർ.ദേവദാസ് സ്വാഗതവും ബി.സുന്ദർലാൽ നന്ദിയും പറഞ്ഞു.