ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ വനിതാ സർജറി വാർഡിൽ സീലിംഗ് തകർന്ന് കട്ടിലിന് മുകളിൽ വീണതിനെപ്പറ്റി നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ചൊവ്വാഴ്ച്ച പകലാണ് വാർഡിൽ ഫാനിന് സമീപത്തെ സീലിങ്ങിൽ നിന്നു കോൺക്രീറ്റ് പാളികൾ അടർന്നു വീണത്.
സംഭവസമയത്ത് വാർഡിൽ രോഗികളില്ലാത്തതിരുന്നതിനാൽ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടി മുറിയിലെ ജീവനക്കാർ ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിംഗും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിംഗും പൊട്ടിപ്പൊളിഞ്ഞ തൂണും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.