കായംകുളം: കേരളാ കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 26ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം ഉദ്ഘാടനവും മുൻകാല സാരഥികളെ ആദരിക്കലും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു നിർവ്വഹിക്കും.സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി. കെ. മോഹനൻ അറിയിച്ചു