hj
കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ മരണാനന്തര ക്ഷേമനിധിയുടെ വിതരണം ക് ജില്ലാ ട്രഷറർ എ.പി.ജയപ്രകാശ് നിർവഹിക്കുന്നു

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ നടപ്പാക്കിവരുന്ന മരണാനന്തര ക്ഷേമനിധിയുടെ വിതരണം യൂണിറ്റ് കമ്മിറ്റി യോഗത്തിൽ നടന്നു. ക്ഷേമനിധി തുക എൽസമ്മ തോമസ്, എസ്.രാധമ്മാൾ എന്നിവർക്ക് ജില്ലാ ട്രഷറർ എ.പി.ജയപ്രകാശ് നൽകി. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജി തങ്കമണി, ട്രഷറർ എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർധൻ, എ.ബഷീർകുട്ടി, കെ.ജെ.ആൻറണി, എസ്.പ്രേംകുമാർ, ടി.സി.ശാന്തിലാൽ എന്നിവർ പങ്കെടുത്തു.