ambala
കാക്കാഴം ഗവ.ഹൈസ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികൾ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകുന്നു

അമ്പലപ്പുഴ: കാക്കാഴം സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങളായ 33 വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ശാന്തി ഭവനിലെത്തി അന്തേവാസികളെ സന്ദർശിച്ച് വസ്ത്രങ്ങളും ഭക്ഷണവും നൽകി.

ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങി. കാരുണ്യ സേവനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. അദ്ധ്യാപകൻ പുന്നപ്ര ജ്യോതികുമാർ, എസ്.എം.സി ചെയർമാൻ ഷുക്കൂർ മുഹമ്മദ്, വൈസ് ചെയർമാൻ വി.ഷിബു, മെമ്പർ ഷഫീഖ് ഇബ്രാഹീം, മദർ പി.ടി.എ പ്രസിഡന്റ് ദിവ്യ രാജേഷ്, അദ്ധ്യാപിക സഫിയത്ത്, അദ്ധ്യാപകനും ജെ.ആർ.സി കൺവീനറുമായ ഷാജഹാൻ, പി.എ.കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംഘഗാനം, ലളിതഗാനം, മോണോ ആക്ട് എന്നിവയും നടന്നു.