കായംകുളം: കായംകുളം നഗരസഭ ആരോഗ്യ വിഭാഗം വഴിയോരകച്ചവട സ്ഥാപനങ്ങൾ ,ബേക്കറികൾ, ഹോട്ടലുകൾ, മത്സ്യവിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.

നഗരസഭ സെക്രട്ടറി സനിൽ ശിവൻ, ഹെൽത്ത് സൂപ്പർവൈസർ കെ. ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ വി.കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഗോപകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു