കായംകുളം : കായംകുളം മാവേലിക്കര ഭാഗങ്ങളിൽ വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാരെ അക്രമിക്കുന്നത് പതിവായി മാറിയെന്ന് ബസ് ഓപ്പറേറ്റേഷ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാറും മേഖലാ സെക്രട്ടറി എം.പൊന്നപ്പനും ആരോപിച്ചു .
കായംകുളത്ത് ഇന്നലെ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ സർവ്വീസ് നിർത്തിവെച്ച് പ്രതിഷേധിക്കുമെന്നും ഇവർ അറിയിച്ചു.