ph
കേരള സ്റ്റേറ്റ് സർവ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ കായംകുളം നിയോജക മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കായംകുളം നിയോജക മണ്ഡലം വാർഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. മോഹനൻപിള്ളയുടെ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി. ഗോപി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പെൻഷൻകാരായ ജോർജ്ജ്കുട്ടി വർഗീസ്, എം.ഡി.ശാമുവൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഭാരവാഹികളായി എം. അബ്ദുൽഹക്ക് (പ്രസിഡന്റ്), പി. കൃഷ്ണകുമാർ (സെക്രട്ടറി), ആർ.വിജയൻപിള്ള (ട്രഷറർ), എം.ഡി. ശാമുവൽ, ആർ. അപ്പുക്കുട്ടൻപിള്ള, പ്രൊഫ.എ.ജലാലുദ്ദീൻകുഞ്ഞ് (വൈസ് പ്രസിഡന്റുമാർ), പത്മകുമാർ, വിജയൻ ആചാരി, എൻ. വിലാസൻ (ജോ.സെക്രട്ടറിമാർ), സുശീലാ വിശ്വംഭരൻ (വനിതാ ഫോറം പ്രസിഡന്റ്), ബി. അംബികാകുമാരി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.