കായംകുളം: എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കും.
ഉപദേശക സമിതി പ്രസിഡന്റ് പച്ചംകുളത്ത് മുരളി അദ്ധ്യക്ഷത വഹിക്കും. ഉപദേശക സമിതി നിർമിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം, ആദ്ധ്യാത്മിക പ്രഭാഷണം, സമൂഹ സദ്യ, നൃത്ത നൃത്യങ്ങൾ, സ്പെഷ്യൽ ദീപക്കാഴ്ച, വെടിക്കെട്ട് എന്നിവ നടക്കും.