a
തൊഴിലുറപ്പ് തൊഴിലാളി കൗൺഗ്രസ് നടത്തിയ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാട്ടുന്നത് കടുത്ത അനീതിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക. വേതനം പുതുക്കുക. വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് നടത്തിയ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിൽകുമാർ ഗായത്രി മഠം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.കോശി എം.കോശി, മുൻ എം.എൽ.എ കെ.കെ.ഷാജു. ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, മനോജ് സി.ശേഖർ, പി ബി ഹരികുമാർ, വന്ദന സുരേഷ്. അഡ്വ. ദിലീപ് കെ.സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.