p
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വള്ളികുന്നം യൂണിറ്റ് ഉദ്ഘാടനം താമരക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു നിർവഹിക്കുന്നു.

വള്ളികുന്നം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വള്ളികുന്നം യൂണിറ്റ് ഉദ്ഘാടനം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ് .പി.എ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജൻ പുതിയ അഗങ്ങളെ വരവേറ്റു. ഗ്രാമ പഞ്ചായത്ത് അംഗം ടി.മൻമഥൻ, എൻ.ബാല കൃഷ്ണപിള്ള,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, സി.ആർ.നസീർ , പി.എം.ഷാജഹാൻ, സുധാകരൻനായർ , ഹനീഫ, തുളസിഭായി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി.പത്മനാഭപിളള (പ്രസി.), കെ.രാജേന്ദ്രൻ (സെക്രട്ടറി), നാരായണൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.