ആലപ്പുഴ : ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി 147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിനീയറിംഗ് കോളേജിൽ നടന്ന അദാലത്ത് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അതത് വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്.