ഹരിപ്പാട് : രമേശ് ചെന്നിത്തല എം എൽ എയുടെ നിർദ്ദേശപ്രകാരം ചേപ്പാട് പഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടന്ന് നാളുകൾ കഴിഞ്ഞിട്ടും പദ്ധതി നിർവഹണത്തിൽ പഞ്ചായത്ത് കാട്ടുന്ന അലംഭാവത്തിനെതിരെ ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഡോ.ബി.ഗിരിഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. എം.കെ.മണികുമാർ, എൻ.കരുണാകരൻ, എം.മണിലേഖ, ജേക്കബ് തറയിൽ, മാത്യു ഉമ്മൻ, തമ്പാൻ, റ്റി.എസ്.നൈസാം, ശാമുവൽ മത്തായി, രാജേഷ് രാമകൃഷ്ണൻ, സാബു പരിമണം, കെ.ബി. ഹരികുമാർ, സി.പി.ഗോപിനാഥൻ നായർ, ജയരാജൻ വല്ലൂർ, ശോഭ, ജയശ്രീ, ഹരികുമാർ, ശാന്തിനി, അജിതാ പാർത്ഥൻ, ജാസ്മിൻ, ശാലിനി ശ്രീനിവാസൻ, ജയശ്രീ എന്നിവർ സംസാരിച്ചു.