krishand
കൃഷ്ണാനന്ദി​ന്

ആലപ്പുഴ: പിറന്നാൾ ദിനാഘോഷവും വീടി​ന്റെ പാലുകാച്ചൽ ചടങ്ങും ഉപേക്ഷി​ച്ച് മത്സരവേദി​യി​ലെത്തി​യ കൃഷ്ണാനന്ദി​ന് ഇരട്ടി​മധുരം. സബ്‌ജൂനി​യർ വി​ഭാഗത്തി​ൽ 400 മീറ്റർ ഓട്ടത്തി​ലും 4x100 മീറ്റർ റി​ലേയി​ലും ഒന്നാം സ്ഥാനം നേടി​യാണ് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി കൃഷ്ണാനന്ദ് താരമായത്.

ഇന്നലെയായി​രുന്നു കൃഷ്ണാനന്ദി​ന്റെ 16-ാം പിറന്നാൾ. പുതി​യ വീടിന്റെ പാലുകാച്ചൽ ചടങ്ങും ഇന്നലെ നടന്നു. പക്ഷേ, രണ്ട് ആഘോഷങ്ങളി​ലും കൃഷ്ണാനന്ദി​ന് പങ്കെടുക്കാനായി​ല്ല. രാവിലെ തന്നെ മുഹമ്മയിലെ മത്സരവേദിയിൽ എത്തി രണ്ടി​നങ്ങളി​ൽ ഒന്നാമനായി​. ഇനി മൂന്ന് മത്സരങ്ങൾ കൂടിയുണ്ട്. സംസ്ഥാന തലത്തിൽ അഞ്ചു തവണ പങ്കെടുത്തെങ്കിലും ഒന്നാമതെത്താനായില്ല. ഇത്തവണ അതിനുള്ള പരിശ്രമത്തിലാണ്. പറവൂർ കൃഷ്ണാലയത്തിൽ ഗോപകുമാർ-ശ്രീലത ദമ്പതികളുടെ മകനാണ് കൃഷ്ണാനന്ദ്.