ചാരുംമൂട് : താമരക്കുളത്ത് എൻ.സി.പിയിൽ നിന്ന് നേതാക്കളുടെ കൂട്ടരാജി. സംസ്ഥാന കമ്മിറ്റി അംഗം സലാഹുദ്ദീൻ. എൻ.എസ്.സി മുൻ സംസ്ഥാന പ്രസിഡന്റ് നിസാം താമരക്കുളം, താമരക്കുളം മണ്ഡലം പ്രസിഡന്റ് എസ്.ഷഹനാസ്. ജില്ലാ,മണ്ഡലം ഭാരവാഹികളായ നസീർ, സാബു റാവുത്തർ, പ്രവീൺ, ഷഫീന നെസ്ലേ, സുറുമി എന്നിവരാണ് രാജി നൽകിയത്. സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ സ്വഭാവത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സലാഹുദ്ദീനും ഷഹനാസും അറിയിച്ചു