citu-manushya-changala
സി.ഐ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ കണ്ണികളായ വനിതകൾ

മാന്നാർ: സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിനു ഭീഷണിയായ മയക്കുമരുന്നിനെതിരെ സി.ഐ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ സ്റ്റോർ ജംഗ്‌ഷൻ മുതൽ കുറ്റിയിൽ ജംഗ്‌ഷൻ വരെ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറർ എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എൻ ശെൽവരാജ്, കെ.പി പ്രദീപ്, ബി.കെ പ്രസാദ്, കെ.എം സഞ്ജു ഖാൻ, ടി.ജി മനോജ്, മുഹമ്മദ് അജിത്, സി.പി സുധാകരൻ, എം.ടി ശ്രീരാമൻ, സുരേഷ്‌കുമാർ, അനിൽ രാധാകൃഷ്ണൻ, സ്നേഹമതി, രേണുക തുടങ്ങിയവർ പങ്കെടുത്തു.