കുട്ടനാട്: ദമാം ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനാ സമിതി 'സ്നേഹം കലാ സാംസ്കാരിക വേദി'യുടെ 20-ാം വാർഷികം ദമാം റെഡ് ടേബിൾ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സാമൂഹ്യ പ്രവർത്തകൻ തമ്പി പത്തിശേരി ഉദ്ഘാടനം ചെയ്തു. പി.എസ്. ബിജോയ് ലാൽ അദ്ധ്യക്ഷനായി. വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. കൊവിഡ് കാലത്ത് സ്വന്തം ജീവൻ പോലും അവഗണിച്ച് സേവനം ചെയ്ത ദമാമിലെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെയും ദമാമിലെ രാഷ്ട്രിയ സാമൂഹ്യരംഗത്തെ വ്യക്തിത്വങ്ങളായിരുന്ന എം. നജീബ്, നസീർ മണിയംകുളം എന്നിവരെയും പരിപാടിയിൽ അനുസ്മരിച്ചു. ടി.ജി. സജീഷ്, പി. ബാജി, പി.ഡി. ഷാജികുമാർ, ബിബിൻ സുരേന്ദ്രൻ, തരുൺ പി.തമ്പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി