മാവേലിക്കര: മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനെതിരെ സി.ഐ.ടി.യു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ മിച്ചൽ ജംഗ്ഷൻ വരെ മനുഷ്യച്ചങ്ങല തീർത്തു. മുൻ എം.എൽ.എ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.അനിരുദ്ധൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സി.പി.എം ജില്ലാ കമ്മിറ്റിയഗം കോശി അലക്സ്, ഡി.തുളസിദാസ്, കെ.ആർ.ദേവരാജൻ, കെ.അജയൻ, അഡ്വ.പി.വി.സന്തോഷ് കുമാർ, സി.ദിവാകരൻ, ആർ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.