anusmaranam-
കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡൻ്റ്പി.കെ ഭാസ്കരൻ നായരുടെ ആറാമത് ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ ചടങ്ങ്

മാന്നാർ: കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് പി.കെ ഭാസ്കരൻ നായരുടെ ആറാമത് ചരമ വാർഷികം ആചരിച്ചു. മാന്നാർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ ചടങ്ങ് കെ.പി.സി.സി നിർവാഹക സമിതി അംഗം രാധേഷ് കണ്ണന്നൂർ ഉദ്ഘാടനം ചെയ്തു. സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. ജോജി ചെറിയാൻ, അജിത്ത് പഴവൂർ, ഹരി കുട്ടംപേരൂർ, സതീഷ് ശാന്തിനിവാസ്, വത്സല ബാലകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, അനിൽ മാന്തറ, രാധാമണി ശശീന്ദ്രൻ, ഗണേഷ് ജി.മാന്നാർ, രാകേഷ്, ഭാസ്ക്കരൻ പിള്ള, അർജ്ജുനൻ ആചാരി, ശരീഫ്, ഉഷ സോമനാഥ്, ബിലാൽ ശരീഫ്, അഭിരാം ഗണേഷ് എന്നിവർ പങ്കെടുത്തു.