അരൂർ: സി.ഐ.ടി. യു അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ദെലീമ ജോജോ എം എൽ . എ ഉദ്ഘാടനം ചെയ്തു. സി.ഐ. ടി. യു ഏരിയ പ്രസിഡന്റ് കെ.വി.സന്തോഷ് അദ്ധ്യക്ഷനായി. പി.കെ.സാബു , സി.വി. ജോയി, പി.ടി. പ്രദീപൻ, പി.ഐ. ഹാരീസ്, സി.ടി.വിനോദ്, ടി.എം.ഷെരീഫ്, കെ.എസ്. സുരേഷ് കുമാർ, സി.എൻ.മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.