
ആലപ്പുഴ: കുവൈറ്റിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ, ആലപ്പുഴ നഗരസഭ റെയിൽവേ സ്റ്റേഷൻ വാർഡ് കടവുങ്കൽ വീട്ടിൽ ഡൊമനിക്- ശകുന്തള ദമ്പതികളുടെ മകൻ സിബി ഡൊമനിക് (38) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജിബി. മകൻ: ആൽബിൻ. സഹോദരൻ: അനു ഡൊമനിക്. പിതാവ് ഡൊമനിക് ആലപ്പുഴ ബീച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്.