ചേപ്പാട്: കൊച്ചി അമൃത ആശുപത്രി, മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണവും രോഗനിർണയ ക്യാമ്പും നാളെ രാവിലെ 9ന് മുട്ടം സാന്ത്വനം മന്ദിരത്തിൽ നടക്കും. തിരുവനന്തപുരം ആർ.സി.സി റിട്ട.പ്രൊഫ.ഡോ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. വിശ്വപ്രസാദ് അദ്ധ്യക്ഷത വഹിക്കും. അമൃതാ ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ.കെ.പവിത്രന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും ചികിത്സാ നിർണയവും നടക്കും. രോഗനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സാന്ത്വനം പ്രസിഡന്റ്‌ ജോൺതോമസ് പറഞ്ഞു.