t
t

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ ജീവനം കാർഷിക ക്ലബ്ബിന്റെയും 1989- 90 ബാച്ച് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അശോക്‌കുമാർ, കെ.എൻ.കൃഷ്ണകുമാർ, ഹെഡ് മിസ്ട്രസ് എ.കെ. ബബിത, അഡ്വ. കെ.പി.ശ്രീകുമാർ, ബി. രാജലക്ഷ്മി, ശാന്തി സുഭാഷ്, പി.ബി. ഹരികുമാർ, എസ്.ജമാൽ, മഞ്ജുനാഥ്, ശിവപ്രകാശ്, കിരൺബാബു എന്നിവർ സംസാരിച്ചു.