 
ആലപ്പുഴ: കിടങ്ങാംപറമ്പ് വാർഡിൽ അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൻബോ റസിഡൻസിയിൽ കാനയും
കോൺക്രീറ്റ് റോഡും നിർമ്മിച്ച് നൽകിയ വാർഡ് കൗൺസിലർ കെ. ബാബുവിനെയും സംസ്ഥാന സർക്കാരിന്റെ സദ്‌സേവന രേഖ ലഭിച്ച തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥൻ എച്ച്.ശിവറാമിനെയും റെയിൻബോ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും അനുമോദിച്ചു. ദേവസ്യ പുളിക്കാശേരിയുടെ വസതിയിൽ നടന്ന യോഗത്തിൽ മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു. ദേവസ്യ പുളിക്കാശേരി, കൃഷ്ണൻകുട്ടി, അയ്യപ്പൻ, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.