 
മുഹമ്മ: റവന്യു ജില്ലാ കായികമേളയിൽ 51 ഇനങ്ങൾ പൂർത്തിയായപ്പോൾ 178 പോയിന്റുവീതം നേടി നിലവിലെ ചാമ്പ്യൻന്മാരായ ആലപ്പുഴ ഉപജില്ലയും ആതിഥേയരായ ചേർത്തല ഉപജില്ലയും ഒപ്പത്തിനൊപ്പം. ആലപ്പുഴ ഉപജില്ല 20 സ്വർണ്ണവും 14 വെള്ളിയും 10 വെങ്കലവും നേടിയപ്പോൾ 17 സ്വർണ്ണവും 20 വെള്ളിയും 13 വേങ്കലവുമാണ് ചേർത്തല നേടിയത്.
അഞ്ച് സ്വർണ്ണവും 11 വെങ്കലവുമായി 38 പോയന്റോടെ മാവേലിക്കര മൂന്നാം സ്ഥാനത്തും രണ്ട് സ്വർണ്ണവും 7 വെള്ളിയും 4 വെങ്കലവുമായി കായകുളം ഉപജില്ല തൊട്ടു പിന്നിലുമുണ്ട്. 45 പോയിന്റുമായി ആലപ്പുഴ ഉപജില്ലയിലെ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസാണ് സ്കൂളുകളിൽ മുന്നിൽ. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരാണ് ലിയോ തേർട്ടീന്ത്. 43 പോയിന്റ് നേടി ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം തൊട്ടു പിന്നിലുണ്ട്. 27 പോയന്റോടെ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് മൂന്നാമതും 25 പോയിന്റോടെ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസ് നാലാമതും 17 പോയന്റ് നേടി മാവേലിക്കര ബി.എച്ച് എച്ച്.എസ്.എസും തൊട്ടു പിന്നിലുമുണ്ട്.
മത്സരങ്ങൾ ഇന്ന് സമാപിക്കും. സമാപന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11 ഉപജില്ലകളിൽ നിന്നുള്ള മൂവായിരത്തിലധികം കായിക പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. മുഹമ്മ മദർ തെരേസ എച്ച്.എസ് ഗ്രൗണ്ടിൽ ഇന്നു രാവിലെ 8ന് റിലേ മത്സരങ്ങൾ ആരംഭിക്കും.
പോയിന്റ് നില
(ഉപജില്ല, സ്വർണ്ണം, വെള്ളി, വെങ്കലം, പോയിന്റ്)
ആലപ്പുഴ..........20........14......10.......178
ചേർത്തല........17......20.......13.......178
മാവേലിക്കര......5.......0.........11........38
കായംകുളം.......2......7......4 ..............36
തുറവൂർ............3......4.........4............36
പോയന്റ് നില
(സ്കൂൾ, സ്വർണ്ണം, വെള്ളി, വെങ്കലം, പോയിന്റ്)
ലിയോതേർട്ടീന്ത് എച്ച്.എസ്.എസ്, ആലപ്പുഴ............5.........6......2........45
ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം................4...........7.....2........43
സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്, ആലപ്പുഴ.....4...........2......1........27
എസ്.എഫ്.എ എച്ച്.എസ്.എസ്, അർത്തുങ്കൽ......3...........2.......4........25
ബി.എച്ച് എച്ച്.എസ്.എസ്, മാവേലിക്കര..................3...........0........2.......17