adhly
ആഷ്ലി

മുഹമ്മ: തുടർച്ചയായ ആറാം തവണയും സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട് പുട്ടിൽ യോഗ്യത നേടിയതിലുള്ള സന്തോഷത്തിലാണ് ആര്യാട് ലൂഥറൻസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനി ആഷ്ലി. കഴഞ്ഞ തവണ സംസ്ഥാന മേളയിൽ ഡിസ്‌കസ് ത്രോയിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ആലപ്പുഴയിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലാണ് ത്രോ ഇനങ്ങളിൽ പരിശീലനം തേടിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് ജോൺസൺ. അമ്മ നിഷ. സഹോദരൻ ആഷിൻ.