ആലപ്പുഴ: ആം ആദ്മി പാർട്ടി രൂപീകരണത്തിന്റെ പത്താം വാർഷികമായ ഇന്ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നുമെന്ന് ജില്ലാ കൺവീനർ റോയ് മുട്ടാർ അറിയിച്ചു. വൈകിട്ട് 3.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയും തുടർന്ന് കല്ലുപാലത്തിന് സമീപം നടക്കുന്ന പൊതുസമ്മേളനവും ആം ആദ്മി സംസ്ഥാന അഡീഷണൽ സെക്രട്ടറി എം.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് അഡ്വ. വിനോദ് മാത്യു വിൽസൺ മുഖ്യപ്രഭാഷണം നടത്തും.