ആലപ്പുഴ: കേരള വാട്ടർ അതോറിട്ടിയുടെ ജല ജീവൻ മിഷനിൽ വോളന്റിയർമാരെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 631 രൂപയാണ് ദിവസവേതനം. എസ്.സി എസ്.ടി ഉദ്യോഗാർത്ഥികൾക്ക് പ്രാതിനിധ്യമുണ്ടാകും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് വാട്ടർ അതോറിട്ടിയുടെ പ്രൊജക്ട് കാര്യാലയത്തിൽ ഹാജരാകണമെന്ന് പ്രൊജക്ട് മാനേജർ അറിയിച്ചു. 0477 2268955.