 
അമ്പലപ്പുഴ: ലഹരിക്കെതിരെ കരുതലാണ് കവചം എന്ന പേരിൽ അമ്പലപ്പുഴ കുടുംബവേദി ബോധവത്കരണ സെമിനാർ നടത്തി. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബി.എൽ. അരുണാഞ്ജലി അദ്ധ്യക്ഷയായി. കുടുംബവേദി കൺവീനർ കെ.സി.നായർ കുട്ടികളോട് സംവദിക്കുകയും എക്സൈസ് സർക്കിൾ ഇൻസ്പക്ടർ വൈ.പ്രസാദ് ലഹരി വിരുദ്ധ ക്ലാസെടുക്കുകയും ചെയ്തു. പ്രഥമാദ്ധ്യാപിക എൽ.അനുപമ, എസ്.ചന്ദ്രകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.